ആത്മഹത്യക്ക് ശ്രമിക്കുന്നെന്ന് പൊലിസിനെ അറിയിച്ചത് കാനഡയിൽ നിന്ന്

news Suicide Wednesday, March 16, 2016 - 11:38

മുൻപ് ചില തെലുഗു ചാനലുകളിൽ റിപ്പോർട്ടറായി ജോലി ചെയ്തയാളും ഇപ്പോൾ ജെമിനി മ്യൂസിക്കിൽ അവതാരകയുമായ നിരോഷ ചൗധരിയെ ബുധനാഴ്ച രാവിലെ സെക്കന്തരാബാദിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശിയായ നിരോഷ ഏതാനും മാസങ്ങളായിട്ടേയുള്ളൂ ജെമിനി മ്യൂസിക്കിൽ ചേർന്നിട്ട്. 23 വയസ്സായിരുന്നു. 

സ്‌കൈപ്പിൽ സംസാരിക്കുന്നതിനിടേ താനുമായി വാഗ്വാദത്തിലേർപ്പെട്ട നിരോഷ ആത്മഹത്യക്കൊരുമ്പെടുകയാണെന്ന് അറിയിച്ചുകൊണ്ട് കാനഡയിൽ നിന്ന് പൊലിസിന് ഒരു യുവാവിന്റെ ടെലഫോൺ കോൾ ലഭിച്ചെന്ന് പൊലിസ് പറയുന്നു. തുടർന്ന് പൊലിസ് ഹോസ്റ്റലിലെത്തിയെങ്കിലും മരണം സംഭവിച്ച.ിരുന്നു. മൃതദേഹം ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റി. ഐപിസി 174 അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ധൈര്യശാലിയും സമർത്ഥയുമായ ഒരു റിപ്പോർട്ടറായിരുന്നു നിരോഷ. ആത്മഹത്യ ചെയ്യാൻ മാത്രം മാനസികമായി ദുർബലയല്ല നിരോഷയെന്ന് സഹപ്രവർത്തകർ പറയുന്നു.

Become a TNM Member for just Rs 999!
You can also support us with a one-time payment.