കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണലാണ് ഓൺലൈൻ പെറ്റീഷൻ യജ്ഞം തുടങ്ങിവെച്ചിട്ടുള്ളത്

Malayalam Wednesday, May 25, 2016 - 18:21

പെരുമ്പാവൂരിലെ ജിഷയുടെ വധത്തെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിലും പുറത്തുമായി രൂപപ്പെട്ട പ്രതിഷേധങ്ങൾ ദുർബലമായതിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നം സജീവമാക്കി നിലനിർത്തുന്നതിന് ഒരു ഓൺലൈൻ പെറ്റീഷൻ യജ്ഞത്തിന് തുടക്കമായി.

കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണലാണ് ഓൺലൈൻ പെറ്റീഷൻ യജ്ഞം തുടങ്ങിവെച്ചിട്ടുള്ളത്. പുതിയ ആഭ്യന്തരമന്ത്രിയോട് ജിഷയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാനുള്ള നടപടികളെടുക്കണമെന്നാവശ്യമാണ് പെറ്റിഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്. 20,000 പേരുടെ ഒപ്പുശേഖരണത്തിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഏതാണ്ട് 9,500 പേർ ഇതിനകം ഒപ്പിട്ടുകഴിഞ്ഞു.

കേസിൽ എഫ്.ഐ.ആർ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പകർപ്പ് ജിഷയുടെ കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെറ്റിഷൻ ആരോപിക്കുന്നു. നിയമപ്രകാരം ഇതു നൽകേണ്ടതാണ്. ഒരു അയൽവാസി തങ്ങളെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച 2014-ൽ ആലുവ പൊലിസിൽ ജിഷയുടെ അമ്മ നൽകിയ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ലെന്നും പെറ്റീഷനിൽ ആരോപണമുണ്ട്. 

മനുഷ്യാവകാശങ്ങളും നീതിയും റപ്പുവരുത്തുതിന് വേണ്ടി 1961ൽ തുടങ്ങിയ ആഗോളസംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ

 

Show us some love and support our journalism by becoming a TNM Member - Click here.