രാജമൗലി ഞങ്ങളോട് മാത്രമായി വെളിപ്പെടുത്തിയതിങ്ങനെ

 Baahubali/Facebook
news Friday, April 01, 2016 - 16:31

ബ്രഹ്മാണ്ഡചിത്രം ബാഹുബലിക്ക് രണ്ടാം ഭാഗമുണ്ടാകും എന്ന ഒരൊറ്റക്കാരണം കൊണ്ടുതന്നെ 2016ന്റെ പിറവി സന്തോഷം തരുന്ന ഒരു മൂഹൂർത്തമായി. രണ്ടാംഭാഗത്തിൽ കട്ടപ്പ എന്തിനാണ് ബാഹുബലിയെക്കൊന്നത് എന്ന മില്യൺ ഡോളർ ചോദ്യത്തിനടക്കം  നിരവധി ചോദ്യങ്ങൾക്ക് രണ്ടാംഭാഗം റിലീസാകുമ്പോൾ ഉ്ത്തരം കിട്ടുമെന്നാണ് നമ്മളെല്ലാവരും വിശ്വസിക്കുന്നത്.

എന്നാൽ പ്രിയ ദ ന്യൂസ്മിനുട്ട് വായനക്കാരേ, നിങ്ങൾക്കതുവരെ കാക്കേണ്ടതില്ല.

ദ ന്യൂസ്മിനുട്ടിന് മാത്രമായി നൽകിയ അഭിമുഖത്തിൽ രാജാവിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത കിട്ടപ്പ എന്തിനാണ് ബാഹുബലിയെ വധിച്ചതെന്ന് ഞങ്ങളോട് പറഞ്ഞു.

അനുഷ്‌ക അവതരിപ്പിക്കുന്ന ദേവസേനയെച്ചൊല്ലി ഭല്ലലദേവയും ബാഹുബലിയും തമ്മിലുള്ള പോരുമുറുകുമ്പോൾ കാര്യങ്ങൾ വഷളാകുകയായിരുന്നുവെന്ന് രാജമൗലി പറഞ്ഞു. 

എല്ലാതിലുമപ്പുറം, ഭല്ലയ്ക്ക് എല്ലാം നഷ്ടമാകുന്നു. സിംഹാസനം, പെണ്ണ്, സ്വന്തം മാതാവായ ശിവഗാമിയുടെ പിന്തുണവരെ നഷ്ടമാകുന്നു. അതെല്ലാം ബാഹുബലിയ്ക്കാകുന്നു. 

അങ്ങിനെയാണ് ഭല്ലലദേവയും പിതാവ് ബജ്ജലദേവയും ശിവഗാമിയെ ബാഹുബലിയ്‌ക്കെതിരെ തിരിക്കാൻ പദ്ധതിയിടുന്നത്. അവർ അക്കാര്യത്തിൽ വിജയിക്കുകയും മറ്റൊരു രാജ്യവുമായി യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. ഈ സന്ദർഭത്തിലാണ് ശിവഗാമി യുദ്ധക്കളത്തിൽ വെച്ച് ബാഹുബലിയെ കൊല്ലാൻ ആജ്ഞ നൽകുന്നത്. 

ഇങ്ങനെയാണ് രാജമൗലി വിശദാംശങ്ങൾ നൽകുന്നത്. ഇക്കാര്യം ഞങ്ങളുമായി മാത്രം അദ്ദേഹം പങ്കുവെച്ചതിൽ അതീവ സന്തുഷ്ടമരാണ് ഞങ്ങൾ. മുകളിൽപ്പറഞ്ഞ ഈ അസംബന്ധം മുഴുവൻ നിങ്ങൾ വിശ്വസിച്ചുവെങ്കിൽ അതുപോലെ സന്തോഷം ഞങ്ങൾക്കുണ്ടാകും. കാരണം. ഇന്ന് ലോകവിഡ്ഢിദിനമാണ്. ഇനി വിശ്വസിച്ചില്ലെങ്കിൽ, ഛേ മോശമായിപ്പോയി എന്നേ പറയാവൂ..ഞങ്ങൾ ഒന്നുകൂടി ശ്രമിക്കട്ടേ..

 

Show us some love and support our journalism by becoming a TNM Member - Click here.